ചാവക്കാട്ടെ സൂപ്പർ മാർക്കറ്റിൽ നിന്നും ഒന്നേകാൽ കോടി രൂപ തട്ടിയെന്ന പരാതി; രണ്ട് ജീവനക്കാർ അറസ്റ്റിൽ

Published : Mar 15, 2025, 12:23 PM IST
ചാവക്കാട്ടെ സൂപ്പർ മാർക്കറ്റിൽ നിന്നും ഒന്നേകാൽ കോടി രൂപ തട്ടിയെന്ന പരാതി; രണ്ട് ജീവനക്കാർ അറസ്റ്റിൽ

Synopsis

സൂപ്പർമാർക്കറ്റിൽ സീനിയർ അക്കൗണ്ടന്‍റും ക്യാഷ് ഹെഡ് ഓഫീസറുമായി ജോലി ചെയ്തിരുന്ന ഇരുവരും പല ദിവസങ്ങളിലായി സ്ഥാപനത്തിൽ കളക്ഷനായി ലഭിച്ച തുകയിൽ കൃത്രിമം കാട്ടിയെന്നാണ് പരാതി

തൃശൂർ: ചാവക്കാട്ട് എം കെ സൂപ്പർ മാർക്കറ്റിൽ നിന്നും കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. പാവറട്ടി സ്വദേശി മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി അജ്മൽ എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

എം കെ സൂപ്പർ മാർക്കറ്റിൽ സീനിയർ അക്കൗണ്ടന്‍റും ക്യാഷ് ഹെഡ് ഓഫീസറുമായി ജോലി ചെയ്തിരുന്ന ഇരുവരും പല ദിവസങ്ങളിലായി സ്ഥാപനത്തിൽ കളക്ഷനായി ലഭിച്ച തുകയിൽ കൃത്രിമം കാട്ടിയെന്നാണ് പരാതി. ഓഡിറ്റ് നടത്തിയപ്പോൾ തട്ടിപ്പ് മനസ്സിലാക്കിയ സൂപ്പർ മാർക്കറ്റ് അധികൃതർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി,ഗ്രേവി ഇത്ര പോരാ; താമരക്കുളത്തെ ബുഖാരി ഹോട്ടലുടമയെ ചട്ടുകം കൊണ്ടടിച്ച് യുവാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം