പഞ്ചായത്ത് അം​ഗത്തെ പിഡബ്ലിയുഡി കരാറുകാരൻ മർദിച്ചതായി പരാതി; സംഭവം കൊല്ലം ചിതറയിൽ

Published : Jul 05, 2024, 04:38 PM IST
പഞ്ചായത്ത് അം​ഗത്തെ പിഡബ്ലിയുഡി കരാറുകാരൻ മർദിച്ചതായി പരാതി; സംഭവം കൊല്ലം ചിതറയിൽ

Synopsis

വാർഡ് മെമ്പർ ആശുപത്രിയിൽ ചികിത്സയിലാണ്. ചിതറ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. 

കൊല്ലം: കൊല്ലം ജില്ലയിലെ ചിതറയിൽ പഞ്ചായത്ത് മെമ്പറെ പൊതുമരാമത്ത് കരാറുകാരൻ കൈയ്യേറ്റം ചെയ്തതായി പരാതി. ഇരപ്പിൽ വാർഡ് മെമ്പർ അൻസർ തലവരമ്പിലാണ് പിഡബ്ലിയുഡി കരാറുകാരൻ റഹീമിന്റെ മർദനത്തിനിരയായത്. പിഎച്ച്സി സബ്സെന്ററിന്റെ പണി വൈകിയത് ചൂണ്ടിക്കാട്ടിയതിനെ തുടർന്നുണ്ടായ വൈരാ​ഗ്യമാണ് ഈ സംഭവത്തിലേക്ക് എത്തിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് മർദനം നടന്നിരിക്കുന്നത്. തന്റെ വാർഡിലല്ലാത്ത പണിയെക്കുറിച്ച് ഇത്തരം പരാതി ഉന്നയിച്ചത് എന്തിനാണെന്ന് ചോദിച്ചാണ് കരാറുകാരൻ മെമ്പറെ മർദിച്ചതെന്നാണ് വിവരം. വാർഡ് മെമ്പർ ആശുപത്രിയിൽ ചികിത്സയിലാണ്. ചിതറ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. 

 

 

PREV
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട