അമിത വില ഈടാക്കുന്നതായി പരാതി; വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

By Web TeamFirst Published Aug 21, 2018, 5:27 PM IST
Highlights

പ്രളയ സാഹചര്യം മുതലാക്കി സാധനങ്ങള്‍ക്ക് കൊള്ളവില ഈടാക്കുന്നതായുള്ള ജനങ്ങളുടെ പരാതി അന്വേഷിക്കാന്‍ നടപടി. ലീഗല്‍ മെട്രോളജി വകുപ്പ്, താലൂക്ക് സിവില്‍സപ്ലൈസ് ഓഫീസര്‍മാര്‍, ജില്ല പൊലീസ് എന്നിവരുടെ സഹകരണത്തോടെ കുട്ടനാട് ഒഴുകെയുള്ള അഞ്ച് താലൂക്കുകളിലും ഇപ്പോള്‍ മിന്നല്‍ പരിശോധന നടക്കുകയാണ്.

ആലപ്പുഴ: പ്രളയ സാഹചര്യം മുതലാക്കി സാധനങ്ങള്‍ക്ക് കൊള്ളവില ഈടാക്കുന്നതായുള്ള ജനങ്ങളുടെ പരാതി അന്വേഷിക്കാന്‍ നടപടി. ലീഗല്‍ മെട്രോളജി വകുപ്പ്, താലൂക്ക് സിവില്‍സപ്ലൈസ് ഓഫീസര്‍മാര്‍, ജില്ല പൊലീസ് എന്നിവരുടെ സഹകരണത്തോടെ കുട്ടനാട് ഒഴുകെയുള്ള അഞ്ച് താലൂക്കുകളിലും ഇപ്പോള്‍ മിന്നല്‍ പരിശോധന നടക്കുകയാണ്. 

സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കുക, കരിഞ്ചന്ത പൂഴ്ത്തിവെയ്പ്പ് എന്നിവ കണ്ടെത്തുന്നതിനാണ് നടപടി. ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധനയുടെ കൂടുതല്‍ വിവിരങ്ങള്‍ വൈകുന്നേരത്തോടെ മാത്രമേ ലഭ്യമാകൂ. ഇത്തരം പരാതികള്‍ ഉണ്ടെങ്കില്‍ 0477-2251674 എന്ന നമ്പറിലും അതത് താലൂക്ക് സപ്ലൈ ഓഫീസ് നമ്പറിലും വിളിച്ച് പരാതി പറയാം.

click me!