എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആ‍ർടിസി ബസ്സിൽ കടത്തിക്കൊണ്ട് വന്ന വ്യാവസായിക അളവിലുള്ള മയക്കുമരുന്ന് കണ്ടെടുത്തത്.

മലപ്പുറം: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും മയക്കിമരുന്ന് വേട്ട. 230 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം ചെങ്ങോട്ടൂർ സ്വദേശി സന്ദീപ്(35 ) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആ‍ർടിസി ബസ്സിൽ കടത്തിക്കൊണ്ട് വന്ന വ്യാവസായിക അളവിലുള്ള മയക്കുമരുന്ന് കണ്ടെടുത്തത്. താമരശേരിയിൽ താമരശ്ശേരിയിൽ 37.406 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. വാവാട് സ്വദേശി അബൂബക്കർ സിദീഖ്(44) എന്നയാളെയാണ് എക്സൈസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1.4 കിലോ കഞ്ചാവുമായി മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) പിടിയിലായിരുന്നു. ബസിലെത്തിയ ഇയാളെയും എക്സൈസ് പരിശോധനക്കിടെ പിടികൂടുകയായിരുന്നു. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിലേക്ക് അതിർത്തി വഴിയെത്തുന്ന മയക്കുമരുന്ന് തടയാൻ പരിശോധന ശത്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

വാളയാറിൽ എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റിയാസ്.എ, പി.കെ.ഷിബു, ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ശ്രീധർ, സജീഷ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അജിഞ്, അരുൺ, അശ്വാന്ത്, സുബിൻ രാജ് എന്നിവരടങ്ങിയ സംഘവും താമരശ്ശേരിയിൽ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി.എൻ.കെയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷംസുദ്ധീൻ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷിഞ്ചുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ഷഫീഖ്അലി, നൗഷീർ, വനിത സിവിൽ എക്സൈസ് ഓഫീസർ ആശ്മില ഷെറിൻ എന്നിവരുമടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.