
പാലക്കാട്: പാലക്കാട് ചളവറ ഹയർ സെക്കണ്ടറി സ്കൂളിലെ വിനോദ യാത്രക്കിടെ ക്ലർക്ക് സത്യപാലൻ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പരാതി. മാനേജ്മെന്റ് സത്യപാലനെ സസ്പെന്റ് ചെയ്തു. വിനോദ യാത്ര സംഘത്തിലുണ്ടായിരുന്ന പ്രധാന അധ്യാപിക എസി രജിതയോട് അവധിയിൽ പ്രവേശിക്കാൻ മാനേജ്മെന്റ് നിർദേശിച്ചു. പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. സത്യപാലൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ചളവറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്.
ബസ് ഇടിച്ച് പരിക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചു;കുങ്കിയാനകളുടെ സഹായത്തോടെ ചികിത്സ,നിരീക്ഷണം തുടരും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam