മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

Published : Mar 27, 2026, 10:09 PM IST
death

Synopsis

അമ്പലപ്പുഴയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വാടയ്ക്കൽ സ്വദേശിയായ പി.എ. നിക്‌സൺ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയായിരുന്നു സംഭവം.

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. വാടയ്ക്കൽ പനയ്ക്കൽപുരയ്ക്കൽ പി.എ. നിക്‌സൺ (ജിജി-55) ആണ് മരിച്ചത്. കടവുങ്കൽ ജോസിയുടെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ഫ്രാൻസിസ് വള്ളത്തിലെ തൊഴിലാളിയായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.  ഭാര്യ: ത്രേസ്യാമ്മ നിക്‌സൺ. മക്കൾ: എലിസബത്ത് നിക്‌സൺ, ലെനോ നിക്‌സൺ, ലെവിൻ നിക്‌സൺ. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കുശേഷം വാടയ്ക്കൽ ദൈവജനമാതാപള്ളി സെമിത്തേരിയിൽ.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലയനടുക്കത്തെ ഞെട്ടിച്ച സംഭവം; വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങിയ യുവതിയെ സ്കൂട്ടർ തടഞ്ഞുനിർത്തി സ്വർണമാല കവർന്നു; കേസെടുത്തു
കൊല്ലത്ത് ബേക്കറിയിൽ യുവാക്കളുടെ കൂട്ടത്തല്ല്, കസേരയെടുത്ത് പരസ്പരം തല്ലി യുവാക്കൾ, വലിയ നാശനഷ്ടം