കോൺക്രീറ്റു നടപ്പാലം തകർന്നുവീണു; വീട്ടമ്മയുടെ കാല് കുടുങ്ങി പരിക്കേറ്റു

Published : Apr 28, 2023, 05:52 AM ISTUpdated : Apr 28, 2023, 05:54 AM IST
 കോൺക്രീറ്റു നടപ്പാലം തകർന്നുവീണു; വീട്ടമ്മയുടെ കാല് കുടുങ്ങി പരിക്കേറ്റു

Synopsis

ആറാട്ടുപുഴ ഒന്നാം വാർഡ് മംഗലം ലക്ഷംവീട് കോളനിയിൽ സുധ(47)ക്കാണ് പരിക്കേറ്റത്. നടന്നു പോകവെ പാലം മധ്യഭാഗംവെച്ച് ഒടിഞ്ഞു വീഴുകയായിരുന്നു.   

ഹരിപ്പാട് :  കോൺക്രീറ്റു നടപ്പാലം തകർന്നുവീണു വീട്ടമ്മക്ക് പരിക്കേറ്റു. ആറാട്ടുപുഴ ഒന്നാം വാർഡ് മംഗലം ലക്ഷംവീട് കോളനിയിൽ സുധ(47)ക്കാണ് പരിക്കേറ്റത്. നടന്നു പോകവെ പാലം മധ്യഭാഗംവെച്ച് ഒടിഞ്ഞു വീഴുകയായിരുന്നു. 

കോൺക്രീറ്റ് പാളികൾക്കിടയിൽ സുധയുടെ കാൽ കുടുങ്ങിപ്പോയി. കാലിനും തോളെല്ലിനും പരിക്കേറ്റ സുധ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. നാൽപത് വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം ജീർണിച്ച നിലയിലായിരുന്നു. ഇത് അറിയാതെയാണ് കോളനിവാസികൾ ഉൾപ്പെടെ യാത്രക്കായി ഉപയോഗിച്ചു വന്നിരുന്നത്.

Read Also: വളർത്തുനായ കടിക്കാൻ ചെന്നു; അയൽവാസികൾ തമ്മിൽ അടിപിടിയായി, കേസായി; ട്രാൻസ്മാനും പരിക്ക്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്