മൂന്നാറിൽ കോൺഗ്രസിനെ പിന്തുണച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ട സിപിഐ പ്രവർത്തകന്റെ നില ഗുരുതരം

By Web TeamFirst Published Jan 6, 2021, 5:16 PM IST
Highlights

ഇടതുമുന്നണിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിന് പിന്നാലെ ആക്രണത്തിനിരയായ സുബ്രമണ്യത്തിന്റെ(29) നില അതീവഗുരുതരമായി തുടരുന്നു. 

മൂന്നാര്‍: ഇടതുമുന്നണിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിന് പിന്നാലെ ആക്രണത്തിനിരയായ സുബ്രമണ്യത്തിന്റെ(29) നില അതീവഗുരുതരമായി തുടരുന്നു. എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് ബോധം ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. 

പുതുവത്സര ദിനത്തിലാണ് സുബ്രണ്യത്തെ ഇടതുമുന്നണി പ്രവര്‍ത്തകരായ നാല്‍വര്‍ സംഘം വീടുകയറി ആക്രമിച്ചത്. സുബ്രമണ്യത്തിന്റെ ഭാര്യക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാട്ടുപ്പെട്ടി ടോപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുവദിച്ചില്ല. ഇതോടെ ഇയാളും ബന്ധുവായ തങ്കമണിയും കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയും ചെയ്തു. 

സംഭവത്തെ തുടര്‍ന്ന് ഇടതമുന്നണിപ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെട്ട സുബ്രമണിയെ വെള്ളിയാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ മുരുകന്‍, കണ്ണന്‍, കുമാര്‍, നടരാജന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദക്തചികില്‍സയ്ക്കായി രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ബോധം തിരികെ ലഭിച്ചിട്ടില്ല. മൂന്നാര്‍ സിഐ സാംജോസിന്റെ നേത്യത്വത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. പ്രതികളെല്ലാം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

click me!