ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയ കേസ്: വിചാരണ 15ന് തുടങ്ങും

Published : Jan 06, 2021, 08:53 AM IST
ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയ കേസ്: വിചാരണ 15ന് തുടങ്ങും

Synopsis

2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം. മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് രാധാമണി തടഞ്ഞു.  

മഞ്ചേരി: ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണം ഈ മാസം 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്)യില്‍ ആരംഭിക്കും.  പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണി (47) ആണ് കൊല്ലപ്പെട്ടത്.  രാധാമണിയുടെ മകന്‍ പ്രജിത്ത് കുമാര്‍ (20) ആണ് പ്രതി.  2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം. മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് രാധാമണി തടഞ്ഞു. ഇതിലുള്ള വിരോധം മൂലം മാതാവിന്റെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഭര്‍ത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. ശശിയുടെ പരാതിയില്‍ പോത്തുകല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരാകും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂർണമായും കത്തി നശിച്ചു
വെളിച്ചെണ്ണയും സിഗരറ്റും ഉൾപ്പെടെ ഒരു ലക്ഷത്തിന്റെ നഷ്ടം, പലചരക്ക് കട കുത്തിത്തുറന്ന് മോഷണം, ചെറുതും വലുതുമായി 20ലധികം കവര്‍ച്ചകൾ