'വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറാം'; ചെയ്യേണ്ടത് ഇത്ര മാത്രം

Published : Sep 03, 2023, 04:49 PM IST
'വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറാം'; ചെയ്യേണ്ടത് ഇത്ര മാത്രം

Synopsis

നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള സമൂഹത്തിന്റെ കടമയാണെന്ന് പൊലീസ്. 

തിരുവനന്തപുരം: സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ രഹസ്യവിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമൊരുക്കി കേരള പൊലീസ്. പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പിലാണ് ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. പൊലീസുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയിക്കാമെന്ന് പൊലീസ് പറഞ്ഞു. നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പൊലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു. 

കേരളാ പൊലീസിന്റെ കുറിപ്പ്: സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പോലീസിന് കൈമാറാനുണ്ടോ? പോലീസുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. 

ഇതിനായി പോല്‍ ആപ്പിലെ service എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം Share  Information  Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാവുന്നതാണ്.  കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നല്‍കാം.  ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങള്‍ ഇതുവരെ കൈമാറിയത്. നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോല്‍ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം.

'വീണ്ടും ഓപ്പറേഷന്‍ താമരയുണ്ടാകും, ഉറപ്പ്': കര്‍ണാടകയില്‍ 2024ന് ശേഷം കോണ്‍ഗ്രസ് അവശേഷിക്കില്ലെന്ന് ഈശ്വരപ്പ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം