കക്കാടംപൊയിലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരണം; ഒരാള്‍ക്ക് പരുക്ക്

Published : Sep 03, 2023, 04:24 PM IST
കക്കാടംപൊയിലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരണം; ഒരാള്‍ക്ക് പരുക്ക്

Synopsis

കൊനൂര്‍ക്കണ്ടി മരത്തോട് റോഡിലെ എസ് വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് മലപ്പുറം അതിര്‍ത്തിപ്രദേശമായ കക്കാടംപൊയില്‍ കോനൂര്‍ക്കണ്ടി മരത്തോട് റോഡില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ കുളങ്ങര സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. അബ്ദുള്‍ സലാമിനൊപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രിയാണ് അപകടം നടന്നെതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വിവരം പുറംലോകം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കൊനൂര്‍ക്കണ്ടി മരത്തോട് റോഡിലെ എസ് വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രധാന ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലിലേക്കുള്ള വഴിയിലാണ് വളവ് സ്ഥിതി ചെയ്യുന്നത്.


ബൈക്കപകടം തുടര്‍ന്ന് 12 വര്‍ഷം ചികിത്സ; ഒടുവില്‍ മരണത്തിന് കീഴടങ്ങി യുവാവ്

മാന്നാര്‍: ബൈക്ക് അപകടത്തെ തുടര്‍ന്ന് 12 വര്‍ഷമായി ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. പരുമല കാഞ്ഞിരത്തിന്‍ മൂട്ടില്‍ എം.സി ആന്റണിയുടെ മകന്‍ മാത്യു കെ ആന്റണി(37)യാണ് മരിച്ചത്.

2011 നവംബര്‍ 19നാണ് പാണ്ടനാട്ടില്‍ വച്ച് അപകടം ഉണ്ടായത്. പരുമലയില്‍ സ്റ്റുഡിയോ നടത്തി കൊണ്ടിരുന്ന മാത്യു പാണ്ടനാട്ടില്‍ ഒരു വിവാഹ ആല്‍ബം കൊടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. നായ കുറുകെ ചാടിയപ്പോള്‍ ഇടിച്ച്, ബൈക്കില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണായിരുന്നു അപകടമുണ്ടായത്. തുടര്‍ന്ന് തിരുവല്ല, പരുമല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായിട്ട് ചികിത്സ നടത്തി വരുകയായിരുന്നു. 

നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമായി. കുടുംബത്തിനാകെ ഉണ്ടായിരുന്ന 10 സെന്റ് സ്ഥലവും വീടും വിറ്റാണ് തുടക്കത്തില്‍ ചികിത്സകള്‍ നടത്തിയത്. ഇത് തികയാതെ വന്നപ്പോള്‍ സുമനസുകളുടെ സഹായം തേടി. 50 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി വേണ്ടി വന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ആശുപത്രിയിലും വീട്ടിലുമായിട്ടായിരുന്നു ചികിത്സകള്‍ നടന്നത്. പിതാവ് ആന്റണിയും മാതാവ് ജസീന്തയും ഏക സഹോദരന്‍ സേവ്യറും ഊണും ഉറക്കവും ജോലിയും ഉപേക്ഷിച്ച് പരിചരിക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. 
 

 'വീണ്ടും ഓപ്പറേഷന്‍ താമരയുണ്ടാകും, ഉറപ്പ്': കര്‍ണാടകയില്‍ 2024ന് ശേഷം കോണ്‍ഗ്രസ് അവശേഷിക്കില്ലെന്ന് ഈശ്വരപ്പ 
 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട