
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം. കുട്ടികൾ സംഘടിച്ചെത്തി മർദ്ദിച്ചെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. സംഘർഷത്തില്‍ ഒരു യാത്രക്കാരിക്കും പരിക്കേറ്റു. ബസിൽ കുട്ടികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വിദ്യാർത്ഥികൾ സംഘടിച്ചെത്തിയപ്പോള്‍ സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച യാത്രക്കാരിയെയും മർദ്ദിച്ചു. സംഭവത്തില്‍ പൊലീസ് നടപടി എടുത്തില്ലെങ്കിൽ കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ജീവനക്കാർ പറഞ്ഞു. ഇന്ന് ഈ റൂട്ടിൽ ബസ്സുകൾ പണിമുടക്കുകയാണ്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.