ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം, വോട്ട് ചെയ്യാൻ എൽഡിഎഫ് പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന് യുഡിഎഫ്

Published : Nov 13, 2022, 12:48 PM IST
ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം, വോട്ട് ചെയ്യാൻ എൽഡിഎഫ് പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന് യുഡിഎഫ്

Synopsis

ദീർഘകാലമായി ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈയ്യിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി ബാങ്കിന്റെ ഭരണം പിടിച്ചെടുത്തു.

കണ്ണൂർ : കണ്ണൂർ ഏരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. യുഡിഎഫ് പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി. സംഘർഷത്തിനിടെ  പഞ്ചായത്ത് പ്രസിഡൻ്റ് ടെസി ഇമാനുവലിനെ കയ്യേറ്റം ചെയ്തു. സംഘർഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി. അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

ദീർഘകാലമായി ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈയ്യിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി ബാങ്കിന്റെ ഭരണം പിടിച്ചെടുത്തു. എന്നാൽ ഇത്തവണ ഭരണം തിരിച്ചുപിടിക്കാൻ കഠിന ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇതിനിടെയാണ് യുഡിഎഫ് പ്രവർത്തകരെ വോട്ട് ചെയ്യുന്നതിൽ നിന്ന് എൽഡിഎഫ് തടഞ്ഞെന്ന ആരോപണം ഉയരുന്നത്. നേതാക്കളും എംഎൽഎ സജീവ് തോമസും ഉൾപ്പെടെ ഇടപെട്ട് പ്രവർത്തകരെ ക്യൂവിൽ എത്തിച്ചെങ്കിലുെം അവിടെ വച്ചും തടയുകയാണെന്നാണ് ആരോപണം. 

ഡിവൈെസ്പി അടക്കമുള്ളവർ എത്തിയെങ്കിലും അക്രമം തുടർന്നുവെന്നാണ് ആരോപിക്കുന്നത്. തുടർന്ന് വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് ഇരിക്കൂർ എംഎൽഎ സജീവ് തോമസ് പറഞ്ഞു. തോൽവി ഭയന്ന് യുഡിഎഫ് മനപ്പൂർവ്വം സംഘാർഷാവസ്ഥ സൃഷ്ടിക്കുകയാണെന്നാണ് എൽഡിഎഫിന്റെ മറുവാദം. 

Read More : പാടശേഖരത്തേക്കുള്ള പൊതുവഴി കെട്ടിയടച്ചു, കെട്ടിക്കിടക്കുന്ന നെല്ല് ഉപേക്ഷിക്കേണ്ടി വരുമെന്ന് നാട്ടുകാർ; ദുരിതം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ
ഫ്ലക്സിനെ ചൊല്ലി തർക്കം, ഉത്സവ പറമ്പിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പൊലീസിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകർ പിടിയില്‍