കൊല്ലത്ത് ബാറിന് മുന്നിൽ സംഘർഷം; രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് കഴിഞ്ഞ മാസം 28 ന്, ദൃശ്യങ്ങൾ പുറത്ത്

Published : Dec 02, 2025, 05:01 PM IST
bar attack

Synopsis

ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെയാണ് ഏറ്റുമുട്ടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഘർഷത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കൊല്ലം: കൊല്ലം നഗരത്തിലെ ബാറിന് മുന്നിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ മാസം 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. കൊല്ലം സോഡിയാക്ക് ബാറിൻ്റെ കോമ്പൗണ്ടിലാണ് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയത്. ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പടെയാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിൻ്റെ നിഗമനം. കഴിഞ്ഞ മാസം 28 ന് രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ സംഘവുമായി മറ്റൊരു സംഘം വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ ബാറിലുണ്ടായിരുന്ന കൂടുതൽ പേർ കൂട്ടത്തിലേക്ക് വന്നു ചേർന്നു. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. ഒരാൾ ബിയർ കുപ്പി കൊണ്ട് മറ്റൊരാളെ ആക്രമിച്ചു. തുടർന്നാണ് സംഘർഷത്തിലേക്ക് എത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാരില്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം. ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെയാണ് ഏറ്റുമുട്ടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഘർഷത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്