മദ്യപാനത്തിനിടെ തർക്കം; കറിക്കത്തി വീശിയ സുഹൃത്തിനെ പേനാക്കത്തിക്ക് കുത്തി, നാല് പേർ അറസ്റ്റിൽ

Published : Nov 01, 2022, 05:18 PM IST
മദ്യപാനത്തിനിടെ തർക്കം; കറിക്കത്തി വീശിയ സുഹൃത്തിനെ പേനാക്കത്തിക്ക് കുത്തി, നാല് പേർ അറസ്റ്റിൽ

Synopsis

മദ്യപാനത്തിനിടെ സംഘർഷം ഒരാൾക്ക് കുത്തേറ്റു. നാല് പേർ അറസ്റ്റിൽ. 

മാന്നാർ: മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മാന്നാറിൽ ഒരാൾക്ക് കുത്തേറ്റു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. മാന്നാർ ബുധനൂരിൽ ഒന്നിച്ചു ഇരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. തുടർന്നാണ് യുവാവിനു കുത്തേറ്റത്. ബുധനൂർ മേപ്പള്ളിൽ വീട്ടിൽ സതീഷ് (39) -നാണ് കൂത്തേറ്റത്. സംഭവത്തിൽ നാലുപേരെ മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു. 

മാന്നാർ കുരട്ടിക്കാട് നെടുമ്പുറത്ത് തെക്കെതിൽ ശശിധരന്റെ മകൻ ശരത് (34), മാന്നാർ കുട്ടമ്പേരൂർ കൊട്ടാരത്തിൽ പുഴ കിഴക്കേതിൽ മോഹനന്റെ മകൻ സജിത്ത് മോഹൻ (31) , മാന്നാർ കുട്ടമ്പേരൂർ ജോജി ഭവനത്തിൽ ഫ്രാൻസിസ് മകൻ ജോർജി ഫ്രാൻസിസ് (22) , മാന്നാർ കുരട്ടിശേരി കോവുമ്പുറത്ത് തെക്കെതിൽ ബഷീറിന്റെ മകൻ തൻസീർ (24) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

എല്ലാവരും ഒരുമിച്ചിരുന്ന് മദ്യം കഴിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ വാക്കു തർക്കത്തിനിടെ സതീഷ് തന്റെ കയ്യിൽ ഉണ്ടായിരുന്ന കറിക്കത്തി എടുത്ത് വീശി.  അതിനിടെ അവിടെ ഉണ്ടായിരുന്ന പേന കത്തി എടുത്ത് ഒന്നാം പ്രതി ജോർജി ഫ്രാൻസിസ് സതീഷിനെ കുത്തുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. 

Read more:  റോഡ് മുറിച്ചുകടക്കുന്നതിനിടെ വിളക്കുകാലിൽ തൊട്ടു, വൈദ്യുതാഘാതമേറ്റ് ടെക്കി യുവാവ് മരിച്ചു

ആഴത്തിൽ മുറിവേറ്റ സതീഷ് വണ്ടാനം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാന്നാർ പോലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ, ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ബിജുക്കുട്ടൻ, ജോൺ തോമസ്, സിവിൽ പോലിസ് ഓഫീസർ സിദ്ധിക്ക് ഉൾ അക്ബർ, അഡിഷണൽ എസ് ഐ മാരായ മധുസൂദനൻ, മോഹൻദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ