കോൺ​ഗ്രസ് കൗൺസിലർമാരെ തുപ്പി ബിജെപി പ്രവർത്തകൻ, എടാ പോടാ വിളി, 'മോദിയെച്ചൊല്ലി' കൊല്ലം കോർപ്പറേഷനിൽ അടിപിടി

Published : Mar 05, 2026, 02:14 PM IST
Kollam corporation

Synopsis

പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. കോൺ​ഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു.

കൊല്ലം: കോർപ്പറേഷനിൽ കോൺഗ്രസ് - ബിജെപി ഏറ്റുമുട്ടൽ. പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം നടന്നു. ബജറ്റ് യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺ​ഗ്രസ് അം​ഗങ്ങൾ വിമർശിച്ചതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. മോദി കൊള്ളക്കാരനെന്ന് കോൺ​ഗ്രസ് അം​ഗങ്ങൾ ആരോപിച്ചു. പിന്നാലെ ബഹളത്തിന് തുടക്കമായി. പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു ബിജെപിക്കാരുടെ മറുപടി. പിന്നാലെ പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. കോൺ​ഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു. വളരെ നാടകീയമായ സംഭവമാണ് നടക്കുന്നത്. തർക്കം കൈയാങ്കളിയിലെത്തി. പുറത്ത് നിന്ന് ആളെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഇരുവിഭാ​ഗങ്ങളും തമ്മിൽ എടാപോടാ വിളികളുമുണ്ടായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
കുട്ടികള്‍ക്കും അധ്യാപികമാര്‍ എംഡിഎംഎ നല്‍കിയോ? ജിജിലിന്‍റെ അക്കൗണ്ടില്‍ കോടികളെത്തി; അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്