
തൃശ്ശൂർ: ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ നഗരസഭാംഗം കുന്നംകുളം ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷാണ് അറസ്റ്റിലായത്. അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരൻ്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന യുവതിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. സഹോദരന്റെ ഭാര്യ വീടിന് പുറത്ത് പോയപ്പോഴായിരുന്നു സംഭവം.
പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച സഹോദര ഭാര്യ ചോദിച്ചപ്പോഴാണ് ലൈംഗീകാതിക്രമം പുറത്തറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതില്‍ കേസെടുത്ത കുന്നംകുളം പൊലീസ് യുവതിയെ കുന്നംകുളം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. തുടർന്ന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസ് നീക്കമറിഞ്ഞ പ്രതി ഒളിവില്‍ പോയി. കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam