എയ്സർ വാഹനം ബൈക്കിലിടിച്ച് കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറി മരിച്ചു

Web Desk   | Asianet News
Published : Dec 27, 2020, 09:49 PM IST
എയ്സർ വാഹനം ബൈക്കിലിടിച്ച് കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറി മരിച്ചു

Synopsis

റെയിനോൾഡ് ജോസഫ് ഓടിച്ചിരുന്ന ബൈക്കിൽ എയ്സർ ഇടിച്ച് കുറച്ചു ദൂരം  റൈനോൾഡിനെയും, ബൈക്കും വലിച്ചുകൊണ്ടു പോയി. 

ആലപ്പുഴ: ബ്രഡ് കയറ്റിവന്ന എയ്സർ  വാഹനം ബൈക്കിലിടിച്ച് കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറി മരിച്ചു.വഴിച്ചേരി വാർഡ് 207-ാം നമ്പർ കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയും, കോസ്റ്റൽ മണ്ഡലം എക്സികൂട്ടീവ് അംഗവുമായ വഴിച്ചേരി സെന്റ് ജോസഫ് സ്റ്റ്രീറ്റിൽ പുത്തൻവീട്ടിൽ റൈനോൾഡ് ജോസഫ് 37ആണ് മരിച്ചത്. റെയിനോൾഡ് ജോസഫ് ഓടിച്ചിരുന്ന ബൈക്കിൽ എയ്സർ ഇടിച്ച് കുറച്ചു ദൂരം  റൈനോൾഡിനെയും, ബൈക്കും വലിച്ചുകൊണ്ടു പോയി. എയ്സർ വാഹനത്തിനടിയിൽപെട്ട റൈനോൾഡിനെ അത് വഴി വന്ന കാളാത്ത്  വാർഡ് നഗരസഭ കൗൺസിലർ എ.ഷാനവാസ് ആണ് വണ്ടിയിലുണ്ടായിരുന്നവരുടെ സഹായത്തോടെ പുറത്തെടുത്ത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരത്തടികൾ പിടിക്കാൻ പുഴയിൽ ചാടി, ദിവസങ്ങളായി കാണാമറയത്ത്; യാഷിക്കിനായുള്ള തെരച്ചിൽ ഇന്നും തുടരും
നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ