തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഎം ഓഫീസ് കോൺഗ്രസ് പ്രവർത്തകർ അടിച്ച് തകർത്തു. സിപിഎം പുളിങ്കുടി ബ്രാഞ്ച് ഓഫീസാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തത്. മന്ത്രി വീണ ജോർജിനെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഎം കോട്ടുകാൽ ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പകരമായി വെള്ളിയാഴ്ച വൈകുന്നേരം പുളിങ്കുടി ജംഗ്ഷനിൽ നിന്നും ചപ്പാത്തിലേക്ക് കോൺഗ്രസും പ്രകടനം നടത്തി. ഈ പ്രകടനത്തിനിടയിലാണ് സിപിഎം ഓഫീസിലേക്ക് കയറി ആക്രമണം നടത്തിയത്. ഓഫീസിൽ ആളില്ലാതിരുന്ന സമയത്ത് ഓടിക്കയറിയ പ്രവർത്തർ ഓഫീസിലെ കസേരകളും ബോർഡുകളും തകർക്കുകയായിരുന്നു. പ്രകടനത്തിൽ റോഡിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും ഇവർ നശിപ്പിച്ചെന്ന് സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം കോട്ടുകാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam