ജോലി ചെയ്യുന്നതിനിടെ കെട്ടിട നിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Published : Jan 22, 2024, 09:32 AM IST
ജോലി ചെയ്യുന്നതിനിടെ കെട്ടിട നിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Synopsis

മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി.

മാന്നാർ: കെട്ടിട നിർമാണ തൊഴിലാളി ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ അമ്പാടി സദനത്തിൽ രാധാകൃഷ്ണൻ (56) ആണ് മരിച്ചത്. ഞായർ രാവിലെ പത്തിന് വീടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുടുംബ ക്ഷേത്രത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് പകൽ 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: അഭികൃഷ്ണൻ, അമ്പാടി കൃഷ്ണൻ. മരുമക്കൾ: മൊഹീദ, കാർത്തിക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടുകാർ തടഞ്ഞുവെച്ചത് വെറുതെയായില്ല, ലോകകപ്പ് ഫൈനൽ പ്രദർശന സ്ഥലത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ
വിറ്റത് ചെറിയ അയല, വീഡിയോയിൽ വലിയ സൈസ് അയല; കൊടും ചതി എന്തിനെന്ന് ഈ അമ്മ ചോദിക്കുന്നു, ഉപജീവനം തകർക്കാൻ ശ്രമിച്ചെന്ന് പരാതി