
കണ്ണൂര്‍: സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി റാക്കിബുള്‍ ഇസ്ലാം(31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ രാവിലെയായിരുന്നു അപകടം. അഗ്നിരക്ഷാ സേന എത്തി സ്ലാബ് നീക്കിയാണ് റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്.
മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം നിര്‍മാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിനിടെ ഷേഡ് ഒന്നാകെ അടര്‍ന്നു വീഴുകയായിരുന്നു. താഴെ നിന്നിരുന്ന യുവാവിന്റെ ശരീരത്തിലേക്കാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഷേഡ് പതിച്ചത്. തളിപ്പറമ്പില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ സ്ലാബ് നീക്കി പുറത്തെടുത്തപ്പോഴേക്കും റാക്കിബുള്‍ ഇസ്ലാം മരിച്ചിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി .കെ. ഫവാസ് ആണ് മരിച്ചത്. 27 വയസ്സായിരുന്നു.ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഭാര്യ ഫായിസയെ ഹോസ്പിറ്റലിൽ സന്ദർശിച്ച് യശന്ത്പൂര് ട്രെയിനിൽ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടർന്ന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ട്രെയിൻ സ്ലോ ആയപ്പോൾ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. പിതാവ് പുതിയങ്ങാടിയിലെ പികെ അബ്ദുറഹ്മാൻ (കുവൈത്ത്), മാതാവ് ഫായിസ. ഭാര്യ -ഫായിസ, സഹോദരങ്ങൾ. ഫാരിസ് പി കെ, ഫാസില പി കെ, ഫാമില പി കെ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam