പകർച്ചവ്യാധി; ആലപ്പുഴ നഗരത്തിലെ മൂന്ന് ആർഒ പ്ലാന്റുകൾ പൂട്ടിച്ചു

Published : Jul 16, 2021, 09:06 AM IST
പകർച്ചവ്യാധി; ആലപ്പുഴ നഗരത്തിലെ മൂന്ന് ആർഒ പ്ലാന്റുകൾ പൂട്ടിച്ചു

Synopsis

അനുവദനീയമായ അളവിൽ കുടുതൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മൂന്ന് ആർഒ പ്ലാൻ്റുകൾ അടച്ചുപൂട്ടി

ആലപ്പുഴ: അനുവദനീയമായ അളവിൽ കുടുതൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മൂന്ന് ആർഒ പ്ലാൻ്റുകൾ അടച്ചുപൂട്ടി. നഗരസഭ ചെയർ പേഴ്സൺ സൗമ്യരാജിൻ്റെ നിർദ്ദേശ പ്രകാരം  നഗരസഭ ആരോഗ്യ വിഭാഗത്തിന്റേതാണ് നടപടി.

സിവിൽ സ്റ്റേഷൻ, പഴവീട്, കൊച്ചു കടപ്പാലത്തിന് സമീപം എന്നിവിടങ്ങളിലെ ആർഒ പ്ലാൻ്റുകളാണ് പൂട്ടിയത്. ശുദ്ധ ജലത്തിൽ അനുവദനീയമായ കോളിഫോം ബാക്ടീരിയ അളവ് 2 എംപിഎൻ എന്നായിരിക്കെ കൂടുതൽ കോളിഫോം സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് നടപടി. 

വണ്ടാനം മൈക്രോബയോളജി ലാബിലാണ് ജലം പരിശോധിച്ചത്. രണ്ടാഴ്ചയായി നഗരത്തിൽ ഛർദിയും വയറിളക്കവും പടർന്നു പിടിക്കുന്നതിനെ തുടർന്നാണ് നടപടി. 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി