
കായംകുളം: എസ്എസ്എൽസി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ഗൗതമി എസ്എംഎ (സ്പൈനല്‍ മസ്കുലര്‍ ആട്രോഫി) എന്ന ജനിതകരോഗം ബാധിച്ച കുട്ടിയാണ്. ഒന്നാം ക്ലാസുമുതൽ എസ്എസ്എൽസി വരെ ഓട്ടോ റിക്ഷയിലാണ് ഗൗതമി പഠിക്കാനായി അമ്മയോടൊപ്പം സ്കൂളിൽ പൊയ്കൊണ്ടിരുന്നത്.
പഠിച്ച സ്കൂളിൽ തന്നെ പ്ലടുവിന് അഡ്മിഷൻ നേടണമെന്നും തുടർന്ന് അക്കൗണ്ടിങ് സെക്ഷനിൽ ജോലി ചെയ്യണമെന്നുമാണ് ഗൗതമിയുടെ ആഗ്രഹം. ഗൗതമിക്ക് സ്വകാര്യ ട്യൂഷന് പോലും പോകാൻ കഴിയാതെ വിക്ടേഴ്സ് ചാനൽ പൂർണ്ണമായും പ്രയോജനപ്പെടുത്തി. സ്ക്രൈബിനെ പോലും ഉപയോഗിക്കാതെയുള്ള ഗൗതമിയുടെ വിജയത്തിൽ മുതുകുളം സമാജം എച്ച് എസിലെ അധ്യാപകരും മുതുകുളം നിവാസികളും ഏറെ സന്തോഷത്തിലാണ്.
പത്തനാപുരം ഗാന്ധിഭവനിൽ നിന്ന് ഡോ. പുനലൂർ സോമരാജൻ സാറിന്റെ സ്നേഹ സമ്മാനംലഭിച്ച സന്തോഷത്തിലാണ് ഗൗതമി. മുഴുവൻ സമയം പുസ്തക പഠനത്തിനു ഗൗതമിക്ക് താൽപര്യമില്ലാതെ ചിത്രം വരയ്ക്കുന്നതിലും ഓൺലൈൻ പോസ്റ്റർ നിർമ്മാണത്തിലും കലാപരമായ പ്രാഗൽഭ്യം ഗൗതമി തെളിയിച്ചിട്ടുണ്ട്.
പത്തിയൂർ തൂണേത്ത് സ്കൂൾ അധ്യാപകനായ കൃഷ്ണകുമാറിന്റേയും മാതാവ് ശ്രീകലയുടേയും സഹോദരി നാലാം ക്ലാസുകാരി കൃഷ്ണഗാഥയുടേയും സ്നേഹവും പ്രചോദനവും ഗൗതമിയുടെ ഈ വലിയ വിജയത്തിന് പിന്നിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam