മലപ്പുറം വളാഞ്ചേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം; ആളപായമില്ല

By Web TeamFirst Published Oct 9, 2019, 4:32 PM IST
Highlights

ഇത് മൂന്നാം തവണയാണ് വട്ടപ്പാറ വളവില്‍ ലോറി മറിയുന്നത്. കഴിഞ്ഞ വർഷം സ്പിരിറ്റ് ലോറിയും ഈ വർഷം സെപ്തംബറിലും ഒക്ടോബറിലുമായി ഗ്യാസ് ടാങ്കർ ലോറികളും മറിഞ്ഞിരുന്നു. 

മലപ്പുറം: ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം. ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് വട്ടപ്പാറ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ഇത് മൂന്നാം തവണയാണ് വട്ടപ്പാറ വളവില്‍ ലോറി മറിയുന്നത്. കഴിഞ്ഞ വർഷം സ്പിരിറ്റ് ലോറി മറിഞ്ഞ് ഇവിടെ അപകടമുണ്ടായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്‌ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്നൊഴുകിയ സ്പിരിറ്റ് അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നിര്‍വീര്യമാക്കിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

Read More:മലപ്പുറം വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; ആളപായമില്ല

കഴിഞ്ഞ മാസം 21-ന് മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഈ മാസം രണ്ടിന് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. രണ്ട് അപകടത്തിലും വാതക ചോർച്ചയും ആളപകടവും റിപ്പോർട്ട് ചെയ്തിരുന്നില്ല.  

Read More:തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
 

click me!