കണ്ടെയ്‌നർ ലോറിയുടെ ടയർ ഊരിത്തെറിച്ചു; ഫാസ്‌ടാഗ് കൗണ്ടറിലിരുന്നയാൾ കൊല്ലപ്പെട്ടു

Published : Apr 04, 2024, 04:43 PM ISTUpdated : Apr 04, 2024, 04:47 PM IST
കണ്ടെയ്‌നർ ലോറിയുടെ ടയർ ഊരിത്തെറിച്ചു; ഫാസ്‌ടാഗ് കൗണ്ടറിലിരുന്നയാൾ കൊല്ലപ്പെട്ടു

Synopsis

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹെബിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

തൃശ്ശൂർ: കണ്ടൈനർ ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം. ഫാസ്റ്റ് ടാഗിന്റെ താത്കാലിക കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പി.കെ.ഹെബിൻ ആണ് മരിച്ചത്. 45 വയസായിരുന്നു. കോയമ്പത്തത്തൂരിൽ  നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹെബിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉച്ചതിരിഞ്ഞ് 3.10 നായിരുന്നു അപകടം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർക്കലയിൽ വിദേശ വനിതയ്ക്ക് വാഹനമിടിച്ച് പരിക്ക്, ഇടിച്ച വാഹനം നിർത്താതെ പോയി, അന്വേഷണം ഊർജിതമാക്കി പൊലീസ്
ഇൻ്റിക്കേറ്ററിട്ട് വളയ്ക്കാൻ കാത്തുനിന്ന സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു; അമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്