
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് അസോസിയേഷൻ പരിപാടിയിൽ നിന്ന് 'വിവാദ സെക്രട്ടറി'യുടെ സ്വാഗത പ്രസംഗം വെട്ടി. പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി നിഷാന്ത് പി ചന്ദ്രന്‍റെ സ്വാഗത പ്രസംഗത്തിൽ മാറ്റം വരുത്തി പുതിയ നോട്ടീസ് ഇറക്കി. ജില്ലാ പൊലീസ് മേധാവി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിഷാന്ത് സ്വാഗതം പറയുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് വ്യക്തമാക്കിക്കൊണ്ട് ആദ്യം തന്നെ നോട്ടീസും പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് വിവാദമായതോടെ ഉന്നതതല ഇടപെടലിനെത്തുടർന്നാണ് നിഷാന്തിന്‍റെ സ്വാഗതം പ്രസംഗം വെട്ടിയത്. നിഷാന്തിന്‍റെ 'സ്വാഗതം' ഒഴിവാക്കി, ജോയിന്‍റ് സെക്രട്ടറി സൂര്യമിത്രയാകും സ്വാഗതം പറയുകയെന്നാണ് പുതിയ നോട്ടീസ് വ്യക്തമാക്കുന്നത്.
സഹപ്രവർത്തകനായ പൊലീസുകാരനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതാണ് നിഷാന്തിനെ വിവാദത്തിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി സസ്പെൻഷനിലാണ് നിഷാന്ത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നത് വലിയ വിവാദമാകുമെന്ന് കൂടി തിരിച്ചറിഞ്ഞാണ് ജോയിന്റ് സെക്രട്ടറിയെ സ്വാഗത പ്രസംഗത്തിനായി നിശ്ചയിച്ചതെന്നാണ് വ്യക്തമാകുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam