ദിവസങ്ങളുടെ ഇടവേളയിൽ ക്ഷേത്രക്കുളത്തിലെ രണ്ടാമത്തെ മരണം, ലോട്ടറി വിൽപ്പനക്കാരി മരിച്ച നിലയിൽ, കാവടിയാട്ടം വൈകി

Published : Feb 01, 2026, 09:46 PM IST
temple pond death

Synopsis

ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. മരണത്തെത്തുടർന്ന് ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം തടസ്സപ്പെട്ടു.

ഹരിപ്പാട്: ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിൽ ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കതിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. മരണത്തെത്തുടർന്ന് ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം തടസ്സപ്പെട്ടു. തുടർന്ന് കുളത്തിലെ ശുദ്ധികലശ പൂജകൾക്കു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ദിവസങ്ങളുടെ ഇടവേളയിൽ ക്ഷേത്രക്കുളത്തിൽ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ വ്യാഴാഴ്ച പ്ലസ് വൺ വിദ്യാർത്ഥിയായ കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ഇവിടെ വീണു മരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

9 വർ‌ഷത്തെ പ്രണയം, നബംവർ 25ന് വിവാഹം, 2 മാസത്തിനുള്ളിൽ ഭർത്താവിനെ കൊലപ്പെടുത്തി നവവധു, കൂട്ട് പ്രതികൾ മാതാപിതാക്കളും സഹോദരനും
രഹസ്യ വിവരം കിട്ടി കാത്തിരുന്നു, പരിശോധന കണ്ടതും സ്കൂട്ടറുമായി പാഞ്ഞു, വളഞ്ഞിട്ട് പൊക്കി; മലപ്പുറത്ത് ലഹരി വേട്ട, 2 യുവാക്കൾ പിടിയിൽ