
തേഞ്ഞിപ്പലം: ചേളാരിയിൽ നിന്നും ഇടിമുഴിക്കലിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ ഗാന്ധി സങ്കൽപ്പയാത്ര വിവാദത്തിൽ. യാത്രയിൽ ദേശീയപതാക ഉപയോഗിച്ചതിൽ പരാതിയുമായി കോൺഗ്രസാണ് രംഗത്തെത്തിയത്. പാർട്ടി പരിപാടികളിൽ ദേശീയപതാക ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെ നടത്തിയ പരിപാടിയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസിന് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ ദിവസമാണ് ബി ജെ പി ജില്ലാ കമ്മറ്റി ഗാന്ധി സങ്കൽപ്പയാത്ര നടത്തിയത്.
ചേളാരിയിൽ നിന്നും ഇടിമുഴിക്കലിലേക്ക് ബിജെപി ജില്ലാ പ്രിസിഡന്റ് കെ രാമചന്ദ്രൻ യാത്ര നയിച്ചത് ദേശീയ പതാകയേന്തിയായിരുന്നു. ദേശീയപതാകയെ അപമാനിക്കുംവിധം നടത്തിയ പരിപാടിയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായി എ കെ അബ്ദുറഹിമാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam