ഇരട്ടക്കൊല കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ഹ്യദയാഘാതം, 64കാരൻ മരിച്ചു

Published : Nov 26, 2024, 09:17 AM IST
ഇരട്ടക്കൊല കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ഹ്യദയാഘാതം, 64കാരൻ മരിച്ചു

Synopsis

ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് വര്‍ഷമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടയിലാണ് ആന പാപ്പന്‍ ആയിരുന്ന രാമന് ഹ്യദയാഘാതം നേരിട്ടത്

തൃശൂർ: ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന്‍ മരിച്ചു. എറണാകുളം എരണുനെല്ലൂര്‍ കല്ലേൂര്‍കാട് ലക്ഷമി കോളനിയില്‍ മാന്‍കൂട്ടില്‍ വീട്ടില്‍ രാമന്‍ (64) ആണ് മരിച്ചത്. ഹ്യദയാഘാതം മൂലം തൃശൂർ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആന പാപ്പന്‍ ആയിരുന്ന ഇയാള്‍ ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് വര്‍ഷമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇവിടെ നിന്നും ഇക്കഴിഞ്ഞ 15 ന് ആണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു. വിയ്യൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു