Latest Videos

ഈ വര്‍ഷത്തെ ജിനേഷ് മടപ്പള്ളി അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിച്ചു

By Web TeamFirst Published Apr 5, 2019, 8:14 PM IST
Highlights

50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കോഴിക്കോട്:  ഈ വര്‍ഷത്തെ ജിനേഷ് മടപ്പള്ളി അവാര്‍ഡിന് വേണ്ടിയുള്ള കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ പരിഗണിക്കില്ല. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 
 
ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതി ശ്രദ്ധേയനായ കവിയായിരുന്നു ജിനേഷ് മടപ്പള്ളി . മടപ്പള്ളി ഗവ. കോളേജിൽ ബിരുദ വിദ്യാർഥി ആയിരുന്നപ്പോള്‍  ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കോഴിക്കോട് ജില്ലയ്ക്കകത്തും പുറത്തുമുള്ള സാമൂഹ്യ സാംസ്കാരിക പരിപാടികളും സാഹിത്യോത്സവങ്ങളിലും സജീവ സാന്നിധ്യമായിരുന്നു . 'കച്ചിത്തുരുമ്പ് ' 'ഏറ്റവും പ്രിയപ്പെട്ട അവയവം ' 'രോഗാതുരമായ സ്നേഹത്തെക്കുറിച്ചുള്ള 225 കവിതകൾ,   എന്നീ  കവിതാസമാഹാരങ്ങൾ  ജിനേഷിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഡി സി ബുക്സ് പ്രസാധനം നിർവ്വഹിച്ച 'വിള്ളൽ ' എന്ന സമാഹാരത്തിന്‍റെ പ്രസാധന പ്രവർത്തനങ്ങൾക്കിടെയാണ്  ജിനേഷ് അന്തരിച്ചത് .

ജിനേഷ് മടപ്പള്ളിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ മെയ് 5 ന് ജിനേഷ് മടപ്പള്ളി ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്. കൃതികളുടെ മൂന്ന് കോപ്പി വീതം കണ്‍വീനര്‍,ജിനേഷ് മടപ്പള്ളി അവാര്‍ഡ് കമ്മിറ്റി, ഫ്‌ളാറ്റ് നമ്പര്‍ 5, ചോതി അപ്പാര്‍ട്ട്‌മെന്റ്‌സ്, വടകര,673101 എന്ന വിലാസത്തില്‍ ഏപ്രില്‍ 25 നകം അയയ്ക്കാം.

click me!