
കോഴിക്കോട്: ജില്ലയില്‍ കൊറോണ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ച 21 സാംപിളുകളും നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 26 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ രണ്ട് പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പുതുതായി ഏഴുപേര്‍ ഉള്‍പ്പെടെ 396 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നിരീക്ഷണത്തിലുണ്ട്. ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളജില്‍ ആരും തന്നെ നിരീക്ഷണത്തില്‍ ഇല്ല.
മെന്റല്‍ ഹെല്‍പ്പ് ലൈനിലൂടെ ഒരാള്‍ക്ക് കൗണ്‍സിലിങ് നടത്തി. സോഷ്യല്‍ മീഡിയയിലൂടെ കൊറോണയെ കുറിച്ചുള്ള വീഡിയോയും വാട്‌സപ്പ് മെസേജുകളും നല്‍കി. അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ ടി.വിയിലൂടെ വീഡിയോ പ്രദര്‍ശനം നടത്തി. വാര്‍ഡ് തലങ്ങളില്‍ നടന്ന ഗ്രാമസഭകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങളിലും സ്‌കൂള്‍ തലങ്ങളിലും ബോധവത്ക്കരണ പരിപാടികളും ക്ലാസുകളും തുടരുന്നു. ഗൃഹസന്ദര്‍ശനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ജില്ലാ തലത്തില്‍ പ്രിന്റ് ചെയ്ത പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam