തലസ്ഥാനത്ത് സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥാപനങ്ങളിൽ പരിശോധന

Published : Sep 09, 2026, 10:26 AM IST
food safety

Synopsis

തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടക്കുന്നു.

തിരുവനന്തപുരം : തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന. തലസ്ഥാനത്തെ സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്. എല്ലായിടത്തും ഒരേ സമയമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന. ഹോട്ടലുകളിലെ ഭക്ഷണങ്ങളിലെ വ്യത്തിഹീനമായ സാഹചര്യത്തെ കുറിച്ച് നേരത്തെ കോർപ്പറേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച മിന്നൽ പരിശോധനകളും നടത്തിയിരുന്നു. ഇത് ശേഷം ചേർന്ന യോഗത്തിലാണ് വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചത്. വൈകിട്ട് വരെ പരിശോധനകൾ തുടരുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടുത്തടുത്ത വീടുകളിൽ താമസം, ശ്വാസംമുട്ടലിന് ചികിത്സയിൽ; മണിക്കൂറുകളുടെ ഇടവേളയിൽ യാത്രയായി സഹോദരിമാർ
റോഡരികില്‍ നിന്ന ആള്‍ക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറി, അഞ്ച് പേര്‍ക്ക് പരിക്ക്