
ഇടുക്കി: ബാലഗ്രാമിൽ ഏലക്കാടിനുള്ളിലെ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ലോക്ഡൗൺ സാഹചര്യത്തിൽ വിൽപന നടത്തുവാനായി വ്യാജമദ്യം നിർമ്മിക്കുന്ന കേന്ദ്രമാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു. നെടുങ്കണ്ടം ബാലഗ്രാമിൽ 669 നമ്പർ ബ്ലോക്കിലെ ഏലത്തോട്ടത്തിന് നടുവിലാണ് ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിർമ്മിക്കുന്ന ചാരായം ബാറുകളും ബിവറേജുകളും അടഞ്ഞ സാഹചര്യം മുതലെടുത്ത് വിൽപന നടത്താനായിരുന്നു പദ്ധതി.
ഏലതോട്ടത്തിലെ പണിക്കാരന്റെ നേതൃത്വത്തിലാണ് ചാരായം നിർമ്മിക്കുന്നതിനായി ഒരുക്കങ്ങൾ നടത്തിയത്. ഇയാൾ ഓടി രക്ഷപെട്ടതിനാൽ പിടികൂടുവാനായില്ല. ചാരായ നിർമ്മാണത്തിനായ് തയ്യാറാക്കി വെച്ചിരുന്ന കോടയും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.തോട്ടത്തിലെ പണിക്കാരനായ ബാലഗ്രാം കണ്ണങ്കരയിൽ രാജപ്പൻ്റെ പേരിൽ കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam