വ്യാജവാറ്റ് വ്യാപകമാകുന്നു,200 ലിറ്റര്‍ വാഷ് പിടികൂടി, പരിശോധന കര്‍ശനമാക്കി പൊലീസ്

By Web TeamFirst Published Mar 26, 2020, 8:36 PM IST
Highlights

ബിവറേജുകളും ബാറുകളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ ജില്ലയിലെ വ്യാജമദ്യ നിര്‍മ്മാണത്തിനെതിരെ പരിശോധന കര്‍ശനമാക്കി പൊലീസ്.
 

കോഴിക്കോട്: ബിവറേജുകളും ബാറുകളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ ജില്ലയിലെ വ്യാജമദ്യ നിര്‍മ്മാണത്തിനെതിരെ പരിശോധന കര്‍ശനമാക്കി പൊലീസ്.   പരിശോധനയില്‍ കാക്കൂര്‍ മാണിക്യം കണ്ടി സത്യന്‍ (62) എന്നയാളുടെ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷും, ആറ് ലിറ്റര്‍ നാടന്‍ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. 

കാക്കൂര്‍ എസ്.ഐ ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ തിരുവമ്പാടി സ്റ്റേഷന് പരിധിയിലുള്ള മുത്തപ്പന്‍ പുഴയില്‍ നടത്തിയ റെയ്ഡിലും വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായും 
റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്നും റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസ് അറിയിച്ചു.

click me!