
തിരുവനന്തപുരം : വര്‍ക്കല നടയറയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതിമാര്‍ക്കും മകള്‍ക്കും ഗുരുതര പരിക്ക്. നടയറ സ്വദേശി ഷിബു, ഭാര്യ ഷിജി, 13 വയസ്സുള്ള മകള്‍ ദേവനന്ദ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ ശിവഗിരി പന്തുകളം സ്വദേശി സജീവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി.
പരിക്കുള്ളതിനാൽ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. രക്തപരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് നടയറ പെട്രോള്‍ പമ്പിന് സമീപം അപകടമുണ്ടായത്.