കാറിൽ കുതിച്ച് പാഞ്ഞ് ദമ്പതികൾ, വാഹനങ്ങളെ ഇടിച്ചിട്ടിട്ടും മരണപാച്ചിൽ, ക്രെയിൻ കുറുകെയിട്ട് പിടികൂടി പൊലീസ്!

Published : Feb 06, 2024, 05:37 PM ISTUpdated : Feb 06, 2024, 07:17 PM IST
കാറിൽ കുതിച്ച് പാഞ്ഞ് ദമ്പതികൾ, വാഹനങ്ങളെ ഇടിച്ചിട്ടിട്ടും മരണപാച്ചിൽ, ക്രെയിൻ കുറുകെയിട്ട് പിടികൂടി പൊലീസ്!

Synopsis

കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം

കോട്ടയം: ചിങ്ങവനത്ത് കഞ്ചാവ് ലഹരിയിൽ  കാർ ഓടിച്ച് അപകടമുണ്ടാക്കിയ ദമ്പതികളെ പൊലീസ് സാഹസികമായി പിടികൂടി. നടുറോഡിൽ ക്രയിൻ കുറുകെയിട്ടാണ് അപകടമുണ്ടാക്കിയ കാർ പൊലീസ് തടഞ്ഞത്.  കാറിൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എംസി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയിൽ ദമ്പതികൾ യാത്ര ചെയ്ത കാർ സഞ്ചരിച്ചത്. ഇതിനിടെ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു.

നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും കാർ നിർത്താതെ പോയി. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചിങ്ങവനം എസ് എച്ച്ഒയുടെ   നേതൃത്വത്തിലുള്ള പൊലീസ് സംഘം സെമിനാരിപ്പടി ഭാഗത്ത് റോഡിന്  കുറുകെ ക്രെയിൻ നിർത്തി കാർ തടയുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാതിരുന്ന  ദമ്പതികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടയിൽ യുവാവ് പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കാറിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവും, സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തത്. പൊലീസ് വാഹനത്തിലിരുന്നും ഇരുവരും നാട്ടുകാരോട് കയർത്തു.വാഹനത്തിനുള്ളിൽ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതേ തുടർന്നാണ്  അരുൺ അലക്ഷ്യമായി വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 

രാത്രിയുടെ മറവിൽ യുവാവിന് നേരെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്, പൊലീസ് അന്വേഷണം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം