പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കണ്ണൂര്‍: കണ്ണൂ‍ർ ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രാപ്പൊയിൽ പെരുന്തടം സ്വദേശി രാജേഷിന് മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി ഓടി രക്ഷപ്പെട്ടു.ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. രാത്രിയിലായതിനാല്‍ തന്നെ ആക്രമണം നടത്തിയ ആളെ കാണാനായിരുന്നില്ല. ആക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമായിട്ടില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ യുവാവിന്‍റെ വയറിന്‍റെ ഭാഗത്തും മുഖത്തും കൈയ്യിലും ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്.

പെരുമ്പാവൂരിലെ അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി, വെളിച്ചക്കുറവാണെന്ന് നാട്ടുകാര്‍

Kerala Budget 2024 |Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 | #Asianetnews