പാർക്കിങ്ങിന്റെ പേരിൽ തർക്കം, ദമ്പതികളെ ആക്രമിച്ച് എല്ലൊടിച്ചു, പ്രതികൾ പിടിയിൽ

Published : Jun 08, 2022, 12:07 PM IST
പാർക്കിങ്ങിന്റെ പേരിൽ തർക്കം, ദമ്പതികളെ ആക്രമിച്ച് എല്ലൊടിച്ചു, പ്രതികൾ പിടിയിൽ

Synopsis

രാജുവിന്റെ മൂക്കിന്റെ പാലം ഇടിച്ചുപൊട്ടിച്ചു, ജീബയെ ആക്രമിച്ച് വലതുകൈപ്പത്തിയുടെ എല്ല് പൊട്ടിച്ചു, മുടിയിൽ പിടിച്ച് വലിച്ച് തറയിൽ തള്ളിയിട്ടുവെന്നും പരാതി

തിരുവനന്തപുരം: പൂവാർ സ്വദേശികളായ ദമ്പതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ എരിക്കലുവിള സ്വദേശികളും സഹോദരങ്ങളുമായ പ്രബിൻസൻ എന്ന് വിളിക്കുന്ന ബിബിൻസൻ  (28)  ഇയാളുടെ സഹോദരൻ പ്രിൻസ്(24) എന്നിവരാണ് അറസ്റ്റിലായത്. പൂവാർ എരിക്കലുവിള സ്വദേശികളായ രാജു (55) ഭാര്യ ജീബ എന്നിവരെയാണ് പ്രതികൾ  ആക്രമിച്ചത്. 

ദമ്പതികളുടെ  വീടിന് സമീപം പ്രതികൾ ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് രാജുവിനെ മാരകമായി ആക്രമിച്ച് മൂക്കിന്റെ പാലം ഇടിച്ചുപൊട്ടിക്കുകയും ജീബയെ ആക്രമിച്ച് വലതുകൈപ്പത്തിയുടെ എല്ല് പൊട്ടിക്കുകയും മുടിയിൽ പിടിച്ച് വലിച്ച് തറയിൽ തള്ളിയിടുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റെന്ന് പൂവാർ പൊലീസ് പറഞ്ഞു. പൂവാർ സി.ഐ എസ്.ബി  പ്രബീണിൻറെ നേതൃത്വത്തിൽ എസ്.ഐ തിങ്കൾ ഗോപകുമാർ, സി.പി.ഒ ശശി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു