ആലപ്പുഴയിൽ വീടിനുള്ളിൽ ദമ്പതികള്‍ മരിച്ച നിലയില്‍

Web Desk   | Asianet News
Published : Jan 27, 2021, 02:58 PM IST
ആലപ്പുഴയിൽ വീടിനുള്ളിൽ ദമ്പതികള്‍ മരിച്ച നിലയില്‍

Synopsis

വായില്‍ നിന്ന് നുരയും പതയും വന്നു വീടിന് പുറത്തേക്ക് വീണു കിടക്കുന്ന നിലയില്‍ സമീപവാസിയാണ്  ഹരിദാസിനെ കണ്ടെത്തിയത്...

ആലപ്പുഴ: വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തോപ്പ് വാര്‍ഡില്‍ ഹരിദാസ് (75), സാവിത്രി (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വായില്‍ നിന്ന് നുരയും പതയും വന്നു വീടിന് പുറത്തേക്ക് വീണു കിടക്കുന്ന നിലയില്‍ സമീപവാസിയാണ്  ഹരിദാസിനെ കണ്ടെത്തിയത്. 

സാവിത്രി  കിടപ്പുമുറിയില്‍ കിടക്കുന്ന  നിലയിലായിരുന്നു. ഹരിദാസ് കറവ തൊഴിലാളിയാണ്. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല. സംഭവത്തില്‍  നോര്‍ത്ത് പൊലീസ്  തുടര്‍ നടപടികള്‍ സ്വീകരിച്ചു.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്