തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികൾ തൂങ്ങി  മരിച്ച നിലയിൽ

Published : Sep 07, 2023, 07:29 AM IST
തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികൾ തൂങ്ങി  മരിച്ച നിലയിൽ

Synopsis

അഞ്ച് ദിവസം മുമ്പാണ് സുഗതനും സുനിലയും പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തത്. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങൾക്കു മുൻപ് ഈ ഹോട്ടലിൽ നടത്തിയിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ്‌ പ്രകൃതി ഗാർഡൻസിൽ സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്.  ഹരിപ്പാട്‌ ചേപ്പാട്‌ സ്വദേശിയായ സുഗതൻ ഏറെക്കാലം മസ്കറ്റിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി ചെന്നൈയിൽ സ്പെയർപാർട്‌സ്‌ വ്യാപാരം നടത്തിവരികയായിരുന്നു. 

അഞ്ച് ദിവസം മുമ്പാണ് സുഗതനും സുനിലയും പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തത്. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങൾക്കു മുൻപ് ഈ ഹോട്ടലിൽ നടത്തിയിരുന്നു. വലിയ ആസ്തി ഉണ്ടായിരുന്ന സുഗതന് അടുത്തിടെ സാമ്പിത്തിക ബാധ്യത വന്നിരുന്നു.ഇതാണ് മരണകാരണമെന്ന് പൊലീസ്  സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

Read More :  സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം, വിവരം അധ്യാപികയറിഞ്ഞു; മധ്യവസ്കൻ അറസ്റ്റിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു