
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ സ്കൂട്ടർ കുഴിയിൽ വീണ് ദമ്പതികൾക്ക് പരിക്കേറ്റു. കറുത്തപറമ്പ് സ്വദേശികളായ അബ്ദുൾ ഗഫൂർ, സലീജ ബീഗം എന്നിവർക്കാർ ഗുരുതരമായി പരിക്കേറ്റത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പെടുത്ത കുഴി മൂടുന്നതിന് വാട്ടർ അതോറിറ്റി വീഴ്ച വരുത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടാണ് വാട്ടർ അതോറിറ്റി കുഴിയെടുത്തത്. പല തവണ കുഴി മൂടുന്നതിനെ കുറിച്ച് പറഞ്ഞെങ്കിലും അധികൃതർ അതൊന്നും പരിഗണിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കാൽനടയാത്രക്കാരും കുട്ടികളും ഇവിടെ കാൽതെറ്റി വീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്കൂട്ടർ യാത്രക്കാരായ സലീജ ബീഗത്തിന്റെ കാലിന് പൊട്ടലുണ്ട്, അബ്ദുൾ ഗഫൂറിന്റെ താടിക്കും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam