മലപ്പുറത്ത് 68 -കാരനെ പ്രണയം നടിച്ച് ഫ്ലാറ്റിലെത്തിച്ചു, അടുത്തിടപഴകി ദ്യശ്യമെടുത്തു, ഭീഷണി, 23 ലക്ഷം തട്ടി

By Web TeamFirst Published Nov 21, 2022, 4:10 PM IST
Highlights

റാഷിദയും നിഷാദും യുട്യൂബ് വ്‌ലോഗര്‍മാരാണ്. ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും സജീവമാണ്. 

മലപ്പുറം:  റാഷിദയും നിഷാദും യുട്യൂബ് വ്‌ലോഗര്‍മാരാണ്. ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും സജീവമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേഷിയും വ്യാപാരിയുമായ 68കാരന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്. തുടര്‍ന്ന് ഇരുവരും ഫേസ്ബുക്കില്‍ സുഹ്യത്തുക്കളാവുകയും ചാറ്റ് ചെയ്യാന്‍ തുടങ്ങുയകും ചെയ്തു. 

ട്രാവല്‍ വ്‌ലോഗര്‍ എന്ന് സ്വയം പരിജയപ്പെടുത്തിയാണ് ഇരുവരും ചങ്ങാത്തത്തിലായത്. വ്‌ലോഗറായ റാഷിദ ഉന്നത സ്വാധീനമുള്ള ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭര്‍ത്താവ് നിഷാദ് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല.

കൂടാതെ ഭര്‍ത്താവ് തന്നെയാണ് രഹസ്യമായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. സൗഹൃദം വളര്‍ന്നതോടെ ആലുവയിലെ ഫ്ലാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭര്‍ത്താവ് അറിഞ്ഞാലും ഒന്നും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്ന ആളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് 68കാരന് ആലുവയിലെ ഫ്ലാറ്റിലെത്തി. 

തുടര്‍ന്ന് ദമ്പതിമാര്‍ ഇവിടെവെച്ച് രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68- കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68 കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ 23 ലക്ഷം രൂപ തട്ടിയെടുത്തത്.  

വയോധികന്റെ പണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ വീട്ടുകാര്‍ കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് ഹണി ട്രാപ്പിനെക്കുറിച്ച് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കല്‍പകഞ്ചേരി പൊലീസ് തൃശ്ശൂര്‍ കുന്നംകുളത്തെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി നിഷാദിനെ റിമാഡ് ചെയ്ത് തിരൂര്‍ ജയിലിലേക്ക് അയച്ചു. 

Read more: കൊറിയറിൽ എത്തുന്നത് എൽഎസ്ഡി സ്റ്റാമ്പ്, പിടികൂടിയപ്പോൾ കയ്യിൽ ഡിജിറ്റൽ ത്രാസും എംഡിഎംഎയും കഞ്ചാവും

അതേസമയം റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ സമാനമായി മറ്റുള്ളവരില്‍ നിന്നും ഇത്തരം പണം തട്ടിയിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേക്ഷണത്തിനായി നിഷാദിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും കല്‍പകഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത് പറഞ്ഞു.

click me!