Asianet News MalayalamAsianet News Malayalam

കൊറിയറിൽ എത്തുന്നത് എൽഎസ്ഡി സ്റ്റാമ്പ്, പിടികൂടിയപ്പോൾ കയ്യിൽ ഡിജിറ്റൽ ത്രാസും എംഡിഎംഎയും കഞ്ചാവും

 

320 എൽ എസ് ഡി സ്റ്റാമ്പ് കൊറിയർ വഴി എത്തിച്ച യുവാവിനെ പിടികൂടി. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 10 ഗ്രാമോളം എം ഡി എം എയും, കഞ്ചാവും, ഡിജിറ്റൽ ത്രാസ് എന്നിവയും പൊലീസ് പിടികൂടി

Youth who received LSD stamp through courier arrested thiruvananthapuram
Author
First Published Nov 21, 2022, 3:06 PM IST

തിരുവനന്തപുരം: 320 എൽ എസ് ഡി സ്റ്റാമ്പ് കൊറിയർ വഴി എത്തിച്ച യുവാവിനെ പിടികൂടി. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 10 ഗ്രാമോളം എം ഡി എം എയും, കഞ്ചാവും, ഡിജിറ്റൽ ത്രാസ് എന്നിവയും എക്സൈസ് പിടികൂടി. കോഴിക്കോട് കുളത്തറ സ്വദേശിയായ സൽമാൻ ഫാരീസിനെ(25)യാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. 
 
ഇയാൾ കോഴിക്കോട്ടുള്ള ഒരു കൊറിയർ സർവീസ് വഴി വിദേശത്തു നിന്നും 320 എൽ എസ് ഡി സ്റ്റാമ്പ് വരുത്തിച്ചതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കോഴിക്കോട് എക്സൈസ് സർക്കിൾ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. ഇയാളിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് എക്സൈസ് കണ്ടെത്തിയിട്ടുള്ളത്. 

പരിശോധനയിൽ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡ് തലവൻ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അനികുമാർ ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ് , ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ് ,എസ് മധുസൂദനൻ നായർ, പ്രിവന്റിവ് ഓഫീസർമാരായ പ്രജോഷ്, സുനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി,സുബിൻ,വിശാഖ്, എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.  

Read more: സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നു, അറസ്റ്റ്

അതേസമയം,കോഴിക്കോട് നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കോളേജ് വിദ്യാർത്ഥി പിടിയിലായി. കക്കോവിലെ  കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി നല്ലളം മുതിരകലായിപറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ് എക്സൈസ് പിടികൂടിയത്.  സൗത്ത് ബീച്ച് പള്ളിക്കണ്ടി പള്ളിക്ക് സമീപം വെച്ചാണ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 41 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന  മെത്തലീൻ ഡയോക്സി മെത്ആംഫ്റ്റമൈനുമായി  അഹന്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്.

 

Follow Us:
Download App:
  • android
  • ios