മുക്കം എൻഐടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, മകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Oct 06, 2022, 08:13 AM ISTUpdated : Oct 06, 2022, 08:16 AM IST
മുക്കം എൻഐടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, മകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മകൻ രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട്:  കോഴിക്കോട് മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്‍റിലെ ടെക്നീഷൻ അജയകുമാർ (56), ഭാര്യ ലിനി (50 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയായ മകന്‍ ചികിത്സയിലാണ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ച് അജയകുമാർ ആത്മഹത്യ ചെയ്തെന്നും 
ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി. കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മകൻ രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.  ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാർ


 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി