
തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ അതേ കാറിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ സ്ഥിരമായി സ്കേറ്റിങ് പരിശീലനത്തിന് എത്തുന്നയാളാണ് രാഹുൽ. കാറെത്തിയത് അമിതവേഗത്തിലായിരുന്നുവെന്നാണ് വിവരം. ഡെക്കറേഷൻ ജോലിക്കാരനായിരുന്നു രാഹുൽ. അച്ഛൻ: ഉണ്ണി കുറുപ്പ്, അമ്മ: ലത. സഹോദരൻ ഗോകുൽ.
'ജൂലിയേറ്റ ഇത് നിനക്കുവേണ്ടി'...ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ
കൊല്ലത്ത് കാർ ഇടിച്ച് കയറി യുവാക്കൾ മരിച്ച സംഭവം, നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ
കൊല്ലം : കൊല്ലം പരവൂരിൽ കാർ കയറി രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനംകുളം സ്വദേശി ആഷിഖ് ആണ് പിടിയിലായത്. അപകട സമയം ഓടിച്ചിരുന്ന കാറും പൊലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ടരയോടെ കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ അപകടമുണ്ടായത്.
ക്ഷേത്രത്തിലെ മഹാനവമി ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയശേഷം യുവാക്കൾ റോഡരികിൽ വിശ്രമിക്കുന്നതിനിടയിൽ കാർ ഇടിച്ചുകയറുകയായിരുന്നു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഉടനെ ഇരുവരേയും പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പരവൂര്‍ പൊലീസ് പിടികൂടിയത്.
വടക്കഞ്ചേരി അപകടം: സ്വിഫ്റ്റ് ബസുകൾക്ക് 110 കിമീ വേഗപരിധി നിശ്ചയിച്ച തീരുമാനം വിവാദത്തിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam