ദമ്പതികൾ വീട്ടിനകത്ത് മരിച്ച നിലയിൽ, ആത്മഹത്യയെന്ന് പൊലീസ്

By Web TeamFirst Published Dec 4, 2020, 3:44 PM IST
Highlights

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. കുടുംബ പ്രശ്നം മൂലം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്

തൃശ്ശൂരിൽ: ഭാര്യയെയും ഭർത്താവിനെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ജില്ലയിലെ കോളങ്ങാട്ടുകര കണ്ണമ്പുഴ പുല്ലോക്കാരൻ പോൾ (64), ശോഭന (57) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. കുടുംബ പ്രശ്നം മൂലം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
 

click me!