നജീബ് കാന്തപുരം എംഎൽഎക്കെതിരെ എഫ്ഐആർ ഇടണമെന്ന് കോടതി, ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയതിൽ നടപടി

Published : Oct 13, 2026, 12:30 PM IST
Najeeb Kanthapuram MLA

Synopsis

മേലാറ്റൂർ പൊലീസിന് ആണ് എഫ്ഐആർ ഇടാൻ കോടതി നിർദേശം നൽകിയത്. അഭിഭാഷക കമ്മിഷണർ കെ.പി. കൃഷ്ണകുമാറിന്റെ പരാതിയിലാണ് കോടതി എഫ്ഐആർ ഇടാൻ പൊലീസിന് നിർദ്ദേശം നൽകിയത്.

മലപ്പുറം: ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മഞ്ചേരി സിജെഎം കോടതി നിർദ്ദേശം നൽകി. മേലാറ്റൂർ പൊലീസിന് ആണ് എഫ്ഐആർ ഇടാൻ കോടതി നിർദേശം നൽകിയത്. അഭിഭാഷക കമ്മിഷണർ കെ.പി. കൃഷ്ണകുമാറിന്റെ പരാതിയിലാണ് കോടതി എഫ്ഐആർ ഇടാൻ പൊലീസിന് നിർദ്ദേശം നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് വീട് ജപ്തിക്ക് വന്ന അഭിഭാഷക കമ്മീഷൻ അംഗങ്ങളെ എംഎൽഎ ഭീഷണിപ്പെടുത്തി എന്നാണ് എന്നാണ് കേസ്.

പെരിന്തൽമണ്ണ വേങ്ങൂരിലെ ഒരു വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എം.എൽ.എ. മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണർ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വീട് ജപ്തിചെയ്താൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം അറിയിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എം.എൽ.എ.യുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

എന്നാൽ എം.എൽ.എ.ക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് നിയമപരമായി അന്വേഷണം നടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും മേലാറ്റൂർ പൊലീസിന്‍റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് പരാതിയിൽ കേസ് രജിസ്റ്റർചെയ്ത് നിയമപ്രകാരം അന്വേഷണം നടത്താൻ മഞ്ചേരി സിജെഎം കോടതി ഉത്തരവിട്ടത്. അതേസമയം നജീബ് കാന്തപുരം സമർപ്പിച്ച മാപ്പപേക്ഷയിൽ വരുന്ന 16ന് കോടതി വിധി പറയും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15-കാരിയെ പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി; പ്രതിക്ക് 55 വർഷം കഠിനതടവ്
പരിശോധനയെല്ലാം കഴിഞ്ഞ് ജയലിലെത്തി, വെള്ളം കുടിക്കാൻ ഗ്ലാസെടുത്തപ്പോൾ സംശയം; കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി