സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15-കാരിയെ പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി; പ്രതിക്ക് 55 വർഷം കഠിനതടവ്

Published : Oct 13, 2026, 12:28 PM IST
koothattukulam pocso case

Synopsis

2020 ഏപ്രിൽ 20 മുതൽ പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തി പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഡിസംബർ അഞ്ചിന് പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പ്രതിയെ വീട്ടുകാർ കണ്ടെത്തി.

മൂവാറ്റുപുഴ: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ. ഞീഴൂർ മരങ്ങോലി അഞ്ജലിയിൽ വി യു അനന്തു(30)വിനെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ സമീർ ശിക്ഷിച്ചത്. പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം.

2020 ഏപ്രിൽ 20 മുതൽ പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തി പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഡിസംബർ അഞ്ചിന് പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പ്രതിയെ വീട്ടുകാർ കണ്ടെത്തി. അപസ്മാരം അഭിനയിച്ച് വെള്ളം ആവശ്യപ്പെട്ട പ്രതി, പെൺകുട്ടിയുടെ അമ്മ വെള്ളമെടുക്കാൻ പോയ സമയത്ത് അടുക്കളയിൽനിന്ന് കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തിൽ പ്രതി മയക്കുമരുന്ന് കലർത്തിയിരുന്നതായും ഇത് കഴിച്ച കുടുംബാംഗങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതായും കേസിൽ പറയുന്നു. കൂത്താട്ടുകുളം പൊലീസാണ് കേസ് അന്വേഷിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിശോധനയെല്ലാം കഴിഞ്ഞ് ജയലിലെത്തി, വെള്ളം കുടിക്കാൻ ഗ്ലാസെടുത്തപ്പോൾ സംശയം; കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി
പ്രായപൂര്‍ത്തിയാകാത്ത 2 കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് അഞ്ച് വര്‍ഷവും രണ്ട് മാസവും തടവ്, 76000 രൂപ പിഴയും