
ചേര്‍ത്തല: തഹസില്‍ദാരുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടി തുടങ്ങി. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ വില ലഭിക്കാന്‍ മാരാരിക്കുളം വടക്ക് മണിമന്ദിരത്തില്‍ സുബ്രഹ്മണ്യ കുറുപ്പ്, അഭിഭാഷകനായ വിഎന്‍ മധുസൂദനന്‍ വഴി നല്‍കിയ ഹര്‍ജ്ജിയിലാണ് ഉത്തരവ്.
8.13 ലക്ഷം ഈടാക്കാനാണ് കോടതി ഉത്തരവ്. ഇതു പ്രകാരം പത്ത് ലക്ഷം മതിപ്പുവിലയുള്ള ജീപ്പാണ് ജപ്തിചെയ്യുന്നത്. 17ന് ജപ്തിക്കായി കോടതി ജീവനക്കാര്‍ താലൂക്ക് ഓഫീസിലെത്തിയെങ്കിലും സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് ജപ്തി നടന്നില്ല. അടുത്ത ദിവസം വീണ്ടും ഓഫീസിലെത്തി നടപടി പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസവും ഇതേ പോലെ മറ്റൊരു കേസില്‍ താലൂക്ക് ഓഫീസിലെ ഉപകരണങ്ങള്‍ ജപ്തിചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. നടപടി കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയതിനാല്‍ ജപ്തി ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തഹസില്‍ദാര്‍ പിജി രാജേന്ദ്രബാബു പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam