വയനാട് ജില്ല അതിര്‍ത്തികളിലെ ചെക്‌പോയിന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി; അധ്യാപകരുടെ സേവനം മുത്തങ്ങയില്‍ മാത്രം

Web Desk   | Asianet News
Published : Jun 12, 2020, 02:29 PM IST
വയനാട് ജില്ല അതിര്‍ത്തികളിലെ ചെക്‌പോയിന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി; അധ്യാപകരുടെ സേവനം മുത്തങ്ങയില്‍ മാത്രം

Synopsis

അന്തര്‍സംസ്ഥാന ചെക്പോസ്റ്റുകളായ മുത്തങ്ങ, ബാവലി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെയും തിരികെ വിളിച്ചു. 

കല്‍പ്പറ്റ: കൊവിഡ്-19 രോഗവ്യാപനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയതോടെ ജില്ലാതിര്‍ത്തികളിലെ ചെക്പോസ്റ്റ് പരിശോധന ഒഴിവാക്കി ജില്ല ഭരണകൂടം ഉത്തരവായി. കോഴിക്കോട്, കണ്ണൂര്‍ ജില്ലാതിര്‍ത്തികളിലെ ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെങ്കിലും ഇതിനുമുമ്പായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തേടണം. 

അന്തര്‍സംസ്ഥാന ചെക്പോസ്റ്റുകളായ മുത്തങ്ങ, ബാവലി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെയും തിരികെ വിളിച്ചു. എന്നാല്‍, തഹസില്‍ദാര്‍മാര്‍ ഉദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ച്, ചെക്‌പോസ്റ്റുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒഴികെ മറ്റൊരിടത്തും അധ്യാപകരെ നിയമിക്കേണ്ടതില്ലെന്നാണ് തീരുമാനം. 

തകരപ്പാടി ചെക്പോസ്റ്റില്‍ പൊലീസ്, ആരോഗ്യവകുപ്പ് പരിശോധനകള്‍ തുടരും. അതേസമയം വാഹനപരിശോധനയ്ക്കായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കും. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളയില്‍ തുടരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്